തിരുവനന്തപുരം: നമ്പി നാരായണനെതിരെ ചാരക്കേസ് ഗൂഡാലോചനക്കേസിലെ ഒന്നാം പ്രതി വിജയൻ നൽകിയ സ്വകാര്യ ഹർജി തള്ളി കോടതി. ഐ.എസ്.ആര്.ഒ ചാരക്കേസ് നമ്പി നാരായണന് അട്ടിമറിച്ചതാണെന്ന് ആരോപിച്ചുള്ള ഹർജിയാണ് കോടതി തള്ളിയത്. നമ്പി നാരായണനെതിരെ തെളിവുകളുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാക്കിയാല്‍ മതിയെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്. നമ്പി നാരായണൻ പണം നൽകി അന്വേഷണ കമ്മീഷനെ സ്വാധീനിച്ചുവെന്നായിരുന്നു ഹർജിയിലെ ആരോപണം.
Also Read:കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് സ്‌കൂള്‍
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്. രേഖയുടേതാണ് ഉത്തരവ്. ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചന കേസിലെ ഒന്നാംപ്രതി വിജയനാണ് നമ്പി നാരായണനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സ്വകാര്യ ഹർജി സമര്‍പ്പിച്ചത്.
Post Your Comments