ഭുവനേശ്വര്‍: യജമാന സ്‌നേഹത്തില്‍ നായകളുടെ കഥ ഒരുപാട് കേട്ടതാണ്. ഇപ്പോഴിതാ ഒരു പൂച്ചയും. തന്റെ ജീവന്‍ അപകടത്തിലാക്കി യജമാനനെയും കുടുംബത്തെയും രക്ഷിച്ചിരിക്കുകയാണ്. ഒഡിഷയിലെ ഭീമാതംഗി എന്ന സ്ഥലത്താണ് സംഭവം നടന്നത്. സമ്പത് കുമാര്‍ പരിദ എന്നയാളാണ് ചിനു എന്ന ആണ്‍പൂച്ചയെ വളര്‍ത്തുന്നത്.
Read Also : ഉറക്കെ ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴോ സ്ത്രീകളിൽ അനിയന്ത്രിതമായി മൂത്രം പോകുന്നതെന്തുകൊണ്ട്?
കഴിഞ്ഞ ദിവസം വീടിന് പിന്നില്‍ മൂര്‍ഖനെത്തി. വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പാമ്പിനെ പൂച്ച തടഞ്ഞുനിര്‍ത്തി. പൂച്ചയെ പാമ്പ് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പൂച്ചയും ഒരിഞ്ച് വിട്ടുകൊടുത്തില്ല. അര മണിക്കൂറോളമാണ് പൂച്ച പാമ്പുമായി യുദ്ധം ചെയ്തത്. ഒടുവില്‍ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌നെയ്ക്ക് ഹെല്‍പ് ലൈനില്‍ നിന്ന് ആളെത്തി പാമ്പിനെ പിടികൂടി. പൂച്ചക്ക് പരിക്കൊന്നുമേറ്റില്ലെന്ന ആശ്വാസത്തിലാണ് വീട്ടുകാര്‍. പിടികൂടിയ മൂര്‍ഖനെ പിന്നീട് വനത്തില്‍ വിട്ടയച്ചു.
Post Your Comments