കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന രണ്ടാം ടി20 മത്സരം മാറ്റിവെച്ചു. ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരം മാറ്റിയത്. ഇന്ന് നടക്കാനിരുന്ന മത്സരം ബുധനാഴ്ച നടത്തും. ശ്രീലങ്കയിലെത്തിയതു മുതൽ കളിക്കാർ ബയോ ബബിളിലായിരുന്നു. അതിനാൽ തന്നെ താരത്തിന് എവിടെ നിന്ന് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
എന്നാൽ ബയോ ബബിളിൽ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരണമല്ല. മറ്റ് ടീം അംഗങ്ങളുടെയും സ്റ്റാഫിന്റേയും കോവിഡ് ഫലം നെഗറ്റീവ് ആയാൽ മാത്രമേ നാളെ രണ്ടാം ടി20 മത്സരം നടത്താനാവുക.
Read Also:- ക്ലാസിക് 350 2021 പതിപ്പ് ഉടൻ വിപണിയിലെത്തും
ആദ്യ ടി20യിൽ ക്രുനാൽ പാണ്ഡ്യ ഇന്ത്യൻ ഇലവനിൽ കളിച്ചിരുന്നു. ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് പോസിറ്റീവായതോടെ രണ്ട് ടീമിലെ താരങ്ങളും ഐസൊലേഷനിലാണ്. ഇതോടെ സൂര്യകുമാർ യാദവും, പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിൽ സാങ്കേതിക തടസങ്ങൾ നേരിടുമോ എന്ന ആശങ്കയിലാണ് ബിസിസിഐ.
Post Your Comments