പാലാ: അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള പദ്ധതി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയ പാലാ രൂപതാ മെത്രാന്റെ നിലപാട് വിവാദമാകുമ്പോൾ ചർച്ചയാകുന്നത് 2015ല്‍ ഫ്രാന്‍സിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണ്. മുയലുകളെ പോലെ പെറ്റുകൂട്ടകയല്ല, ഉത്തരവാദിത്തത്തോടെ കുട്ടികളെ വളര്‍ത്താനാണ് കത്തോലിക്കര്‍ ശ്രദ്ധിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വീണ്ടും ചർച്ചയാകുന്നു.
അന്ന് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തെ എതിര്‍ത്ത ഫ്രാന്‍സിസ് പാപ്പ സഭ അംഗീകരിക്കുന്ന സ്വാഭാവിക രീതികളാണ് കുടുംബാസൂത്രണത്തിന് സ്വീകരിക്കേണ്ടതെന്നും പറഞ്ഞിരുന്നു. സ്ത്രീകളുടെ ആര്‍ത്തവ ചക്രം നോക്കി ഗര്‍ഭധാരണത്തിന് സാധ്യതയില്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘നല്ല കത്തോലിക്കനാകാന്‍ മുയലുകളെ പോലെ പെറ്റുകൂട്ടേണ്ടതില്ല, ഉത്തരവാദിത്തബോധമുള്ള മാതാപിതാക്കളായി നല്ല രീതിയില്‍ കുട്ടികളെ വളര്‍ത്തുകയാണ് വേണ്ടത്. സഭ അംഗീകരിക്കുന്ന മാര്‍ഗങ്ങളിലൂടെ കുടുംബാസൂത്രണം നടപ്പിലാക്കാനാണ് ദമ്പതികള്‍ ശ്രദ്ധിക്കേണ്ടത്,’ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമ്പത്തിക സഹായമടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം പാലാ രൂപത രംഗത്ത് വന്ന സാഹചര്യത്തിലാണ് ഈ പ്രസംഗം വീണ്ടും ചർച്ചയാകുന്നത്. മാർപാപ്പയുടെ വാക്കുകൾ പ്രസക്തിയുള്ളതാണെന്നും അദ്ദേഹഹം നിർദേശിച്ചത് പോലെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നുമുള്ള അഭിപ്രായമാണ് ചിലയിടങ്ങളിൽ നിന്നും ഉയരുന്നത്. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് രൂപതയുടെ പ്രഖ്യാപനം.
2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്‍റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം.
Post Your Comments