പാലക്കാട് : വാരാന്ത്യ ലോക്ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കയറിയ സംഭവത്തില്‍ എംപി രമ്യാ ഹരിദാസിനെതിരെ പോലീസ് കേസെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന് സനൂപ് അറിയിച്ചു.
അതേസമയം വി.ടി.ബല്‍റാം അടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൈയേറ്റം ചെയ്യല്‍, വധഭീഷണി എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പാലക്കാട് കസബ പോലീസാണ് നടപടി സ്വീകരിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.
Post Your Comments