ചടയമംഗലം: പോലീസിന്റെ മോശം പെരുമാറ്റം കൊണ്ടാണ് തനിക്ക് ചോദ്യംചെയ്യേണ്ടി വന്നതെന്ന് ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ പോലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ട ഗൗരി നന്ദ. സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസ് എടുത്തെന്ന് മാധ്യമങ്ങളിൽ നിന്നും അറിഞ്ഞതല്ലാതെ പോലീസ് ഒന്നും അറിയിച്ചിട്ടില്ലെന്നും ഗൗരി നന്ദ വ്യക്തമാക്കി. പോലീസുമായി നടന്ന വാക്ക് തർക്കത്തെക്കുറിച്ചും മീഡിയവണിനോട് ഗൗരി വിശദീകരിച്ചു.
താൻ ആശുപത്രിയില്‍ പോയിട്ട് എടിഎമ്മില്‍ നിന്ന് പൈസ എടുക്കാന്‍ കയറിയതായിരുന്നുവെന്നും തൊട്ടടുത്തുള്ള ബാങ്കിന് മുന്നില്‍ ഒരുപാടുപേര്‍ അകലം പാലിച്ച് നിൽപ്പുണ്ടായിരുന്നു എന്നും ഗൗരി പറഞ്ഞു. ‘പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു. അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു. ഒരു അങ്കിള്‍ പോലീസുകാരോട് ചൂടായി സംസാരിക്കുന്നതുകണ്ടു. ഞാന്‍ അങ്കിളിനോട് എന്താ പ്രശ്നമെന്ന് ചോദിച്ചു. മോളേ ഇത്രയും അകലം പാലിച്ചു നിന്നിട്ടും പെറ്റി അടയ്ക്കണമെന്നാണ് അവര്‍ പറയുന്നെ എന്നുപറഞ്ഞു. ഇവിടെക്കിടന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല, ഈ സാറിന്‍റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. അവിടെ പരാതിപ്പെട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു.
അപ്പോ അവിടെ നിന്ന ഒരു സാര്‍ വിളിച്ച് എന്നോട് പേര് ചോദിച്ചു. ഞാന്‍ പറഞ്ഞു ഗൌരി എന്ന്. അപ്പോ അഡ്രസ് ചോദിച്ചു. അപ്പോ ഞാന്‍ ചോദിച്ചു എന്തിനാ അഡ്രസ് ചോദിക്കുന്നതെന്ന്. അപ്പോ പറഞ്ഞു അകലം പാലിച്ചില്ല അതുകൊണ്ട് പെറ്റി എഴുതുകയാണെന്ന്. ഞാന്‍ മാസ്ക് വെച്ചിട്ടുണ്ട്, എടിഎമ്മില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ അങ്കിളിനോട് എന്താ ഇഷ്യു എന്നുമാത്രമാ ഞാന്‍ ചോദിച്ചത് എന്ന് ഞാൻ പറഞ്ഞു. കൂടുതല്‍ നിയമങ്ങളൊന്നും പഠിപ്പിക്കേണ്ടെന്ന് സാര്‍ പറഞ്ഞു. നിയമങ്ങള്‍ അറിഞ്ഞുകൂടെങ്കില്‍ പഠിക്കണമെന്ന് ഞാന്‍ പറഞ്ഞു’. ഗൗരി നന്ദ പറഞ്ഞു.
അപ്പോൾ എസ്ഐ സാര്‍ വന്നിട്ട് മോശമായി ഒരു വാക്ക് പറഞ്ഞു. ഇതോടെയാണ് ശബ്ദമുയര്‍ത്തി എനിക്ക് സംസാരിക്കേണ്ടിവന്നത്. ഞാന്‍ അങ്ങോട്ട് ബഹുമാനത്തോടെ സംസാരിച്ചിട്ടുണ്ട്, തിരിച്ചും ആ ബഹുമാനം വേണമെന്ന് പറഞ്ഞു. കൂടുതല്‍ പഠിപ്പിക്കേണ്ടെന്നും നീയൊരു പെണ്ണായതുകൊണ്ട് ഒന്നും ചെയ്യുന്നില്ല, ആണായിരുന്നെങ്കില്‍ പിടിച്ചുതല്ലിയേനെയെന്നും എസ്ഐ പറഞ്ഞു. പെണ്ണ് ചോദ്യംചെയ്താലും ആണ് ചോദ്യംചെയ്താലും ഒരു പോലെയാണെന്ന് ഞാന്‍ പറഞ്ഞു. കൂടുതല്‍ സംസാരിക്കണ്ട, ഉയര്‍ന്ന ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടോ എന്ന് എന്നോട് പറഞ്ഞു’. ഗൗരി നന്ദ വിശദമാക്കി.
Post Your Comments