ടോക്കിയോ: ഒളിമ്പിക്സിൽ പുരുഷ വിഭാഗം ടെന്നീസിൽ നിന്നും സുമിത് നാഗൽ പുറത്ത്. രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വദേവാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്. സ്കോർ: 6-2, 6-1. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ വിജയാണ് മെദ്വദേവ് സ്വന്തമാക്കിയത്. ഇതോടെ പുരുഷ വിഭാഗം ടെന്നീസിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും മെദ്വദേവിന് മുകളിൽ ആധിപത്യം സ്ഥാപിക്കാൻ നാഗലിന് സാധിച്ചില്ല. നിരവധി പിഴവുകളും താരം വരുത്തി. അവസാന നിമിഷം യോഗ്യത നേടിയാണ് സുമിത് നാഗൽ ടോക്കിയോയിലേക്ക് പറന്നത്. ആദ്യ മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്തോമിനിനെയാണ് നാഗൽ കീഴടക്കിയത്.
Read Also:- ദിവസവും എത്ര മണിക്കൂർ ഉറങ്ങണം?
നേരത്തെ, ഇന്ത്യയുടെ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്വിക് സായ് രാജ് – ചിരാഗ് ഷെട്ടി സഖ്യത്തെ ഇന്ത്യാനേഷ്യയുടെ കെവിൻ സഞ്‍ജയ സുകമുൽജോ – മാർക്കസ് ഫെർണാൽഡി ജിഡിയോൺ സംഖ്യം പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യയുടെ തോൽവി. സ്കോർ: 21-13, 21-12.
Post Your Comments