ടോക്കിയോ: ഒളിമ്പിക്സ് വനിതാ ടേബിൾ ടെന്നിസിൽ ഇന്ത്യക്ക് തിരിച്ചടി. ഇന്ന് മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങിയ മണിക ബത്ര പുറത്തായി. ഓസ്ട്രിയയുടെ ലോക 17-ാം നമ്പർ താരം സോഫിയ പൊൾക്കനോവ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. സ്കോർ 11-8, 11-2, 11-5, 11-7. ആദ്യ നാലു ഗെയിമുകളിൽ തന്നെ പൊൾക്കനോവ വിജയം നേടി.
വനിതാ ടേബിൾ ടെന്നിസിൽ ശേഷിക്കുന്ന ഒരേയൊരു താരമായിരുന്നു മണിക ബത്ര. പുരുഷ വിഭാഗത്തിൽ ശരത് കമലാണ് ശേഷിക്കുന്ന മറ്റൊരു താരം. പുരുഷ വിഭാഗം ടേബിൾ ടെന്നിസിൽ പോർച്ചുഗീസ് താരം തിയാഗോ അപ്പൊളൊനിയയെ തോൽപ്പിച്ച ശരത് മൂന്നാം റൗണ്ടിൽ കടന്നു. സ്കോർ 2-11, 11-8, 11-5,9-11, 11-6, 11-9. മൂന്നാം റൗണ്ടിൽ ശരത് ചൈനയുടെ ലോകം മൂന്നാം നമ്പർ താരം മാ ലോങിനെ നേരിടും
Read Also:- ശരീരഭാരം കുറയ്ക്കാന്‍ ഓട്സ്
അതേസമയം, പുരുഷ വിഭാഗം ടെന്നീസിൽ നിന്നും സുമിത് നാഗൽ പുറത്തായി. രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വദേവാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്. സ്കോർ: 6-2, 6-1. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ വിജയാണ് മെദ്വദേവ് സ്വന്തമാക്കിയത്. ഇതോടെ പുരുഷ വിഭാഗം ടെന്നീസിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.
Post Your Comments