ലിസ്ബൺ: 2022, 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികൾ പ്രഖ്യാപിച്ചു. 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബൂളിൽ നടക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ. ചാമ്പ്യൻസ് ലീഗിന്റെ അവസാന രണ്ട് പതിപ്പുകൾ തുർക്കി നഗരത്തിൽ ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡിനെത്തുടർന്ന് പോർച്ചുഗലിലേക്ക് മാറ്റുകയായിരുന്നു.
യൂറോ 2020 നുള്ള തയ്യാറെടുപ്പിനായി രണ്ട് നഗരങ്ങളും നടത്തിയ ശ്രമങ്ങളെയും സാമ്പത്തിക നിക്ഷേപത്തെയും അംഗീകരിക്കുന്ന ഒത്തുതീർപ്പ് കരാറിന്റെ ഭാഗമായാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങൾ എടുത്തതെന്ന് അലക്സാണ്ടർ സെഫെറിൻ പറഞ്ഞു. കൂടാതെ, 2022ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ സെന്റ് പീറ്റേഴ്‌സ്ബർഗ് ആതിഥേയത്വം വഹിക്കാനും കമ്മിറ്റിയിൽ തീരുമാനമായി.
Read Also:- ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹ
തുർക്കിയിലെ അറ്റാറ്റുർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലായിരുന്നു 2020-21 സീസണിലെ ഫൈനൽ. കോവിഡ് വ്യാപനം കണക്കിലെടുത്ത് യുകെ സർക്കാർ തുർക്കിയെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തുകയും ചാമ്പ്യൻസ് ലീഗ് ഫൈനൽ പോർട്ടോയിലേക്ക് മാറ്റുകയും ചെയ്തു.
Post Your Comments