ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്ന സംഭവത്തില്‍ പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യന്‍ സൈന്യം. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം നടന്ന സെക്ടര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
ഫെബ്രുവരിയിലെ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സെക്ടര്‍ കമാന്‍ഡര്‍തല ചര്‍ച്ച നടത്തുന്നത്. പാകിസ്താന്റെ ആവശ്യപ്രകാരമാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ അതിര്‍ത്തി കടന്ന് ഡ്രോണുകള്‍ എത്തുന്നതും ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ തുരങ്കം നിര്‍മ്മിക്കുന്നതും പ്രധാന ചര്‍ച്ചാ വിഷയമായി.
ഡിഐജി സുര്‍ജിത് സിംഗിന്റെ നേതൃത്വത്തിലുള്ള ബിഎസ്എഫ് സംഘമാണ് പാകിസ്താന്‍ സേനയുമായി ചര്‍ച്ച നടത്തിയത്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബധമാണെന്ന് ഇന്ത്യയുടെയും പാകിസ്താന്റെയും സേനാ വിഭാഗങ്ങള്‍ ചര്‍ച്ചയില്‍ നിലപാടെടുക്കുകയും ചെയ്തു.
Post Your Comments