Latest NewsNewsIndia

കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണം: പാര്‍ലമെന്റിലേയ്ക്ക് ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഗാന്ധി, വഴിയില്‍ തടഞ്ഞ് പോലീസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റിലേയ്ക്ക് ട്രാക്ടര്‍ ഓടിച്ച് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് തടഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാഹുല്‍ ട്രാക്ടറില്‍ പാര്‍ലമെന്റിലേയ്ക്ക് എത്തിയത്. മൂന്ന് നിയമങ്ങളും എത്രയും വേഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുലിന്റെ പ്രതിഷേധം.

Also Read: കാർഗിൽ വിജയത്തിനായി പോരാടിയ ഓരോ സൈനികന്റെയും ധീരകഥകൾ ഭാരതത്തിന് എന്നും പ്രചോദനം: അനുസ്മരിച്ച് പ്രധാനമന്ത്രി

അനുയായികള്‍ക്കൊപ്പം ട്രാക്ടറുമായെത്തിയ രാഹുലിനെ ഡല്‍ഹി പോലീസ് വഴിയില്‍ തടയുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും രാഹുലിനൊപ്പമുണ്ടായിരുന്നു. കര്‍ഷകരുടെ സന്ദേശം പാര്‍ലമെന്റിലേയ്ക്ക് എത്തിക്കാനാണ് താന്‍ ട്രാക്ടറിലെത്തിയതെന്ന് രാഹുല്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button