പാലക്കാട്: വാക്‌സിനേഷനിൽ ചരിത്രം സൃഷ്ടിച്ച് പ്രണവ്. ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ് തന്റെ കാലുകളിൽ വാക്‌സിനെടുത്തുകൊണ്ടാണ് മാതൃകയായത്. പാലക്കാട് സ്വദേശിയായ പ്രണവ് ശാരീരികമായ വെല്ലുവിളികളെ അതീജീവിച്ച് സൈക്കിളോടിക്കുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്നത് കൊണ്ട് തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. കൊവിഡിനെ ചെറുക്കാനായി തന്‍റെ കാലുകളില്‍ വാക്സിന്‍ സ്വീകരിച്ച പ്രണവിന് അഭിനന്ദനങ്ങളുമായി പലരും രംഗത്ത് വന്നിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി കാലില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വ്യക്തിയാണ് പ്രണവ്.
പ്രണവിന്റെ ഈ ധൈര്യവും ആത്മവിശ്വാസവും കേരളത്തിലുള്ള ഓരോ മനുഷ്യർക്കും മാതൃകയാക്കാവുന്നതാണ്. ആലത്തൂര്‍ പഴയ പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രണവ് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിക്കുമ്പോൾ അവിടെ പിറന്നത് ഒരു ചരിത്രം തന്നെയാണ്.
ഇരുകൈകളും ഇല്ലാത്ത പ്രണവിന്റെ ശരീരത്തില്‍ എവിടെ വാക്‌സിന്‍ കുത്തിവയ്ക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംശയമുണ്ടായിരുന്നു. പിന്നീടാണ് കാലിൽ എടുക്കാമെന്ന തീരുമാനത്തിൽ എത്തിയത്. ആരോഗ്യവിദഗ്ധരുമായി സംസാരിച്ചതിന് ശേഷമാണ് പ്രണവിന് കാലില്‍ വാക്സിന്‍ നൽകിയത്.
Post Your Comments