KeralaNattuvarthaLatest NewsIndiaNews

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പഴയ ബെഞ്ച് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകന്‍

ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ചിെന്‍റ പരിഗണനയില്‍ വന്നപ്പോഴാണ് ഇക്കാര്യം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്​റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പഴയ ബെഞ്ച് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകന്‍. കര്‍ണാടക ഹൈകോടതിയിലാണ് അഭിഭാഷകൻ ആവശ്യമുന്നയിച്ചത്. തിങ്കളാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ചിെന്‍റ പരിഗണനയില്‍ വന്നപ്പോഴാണ് ഇക്കാര്യം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട വാദങ്ങളെല്ലാം പഴയ ബെഞ്ചില്‍ ഉന്നയിച്ചതാണെന്നും വീണ്ടും വാദങ്ങളുന്നയിക്കുന്നത് സമയ നഷ്ടത്തിനിടയാക്കുമെന്നും ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.ഇതോടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ ജസ്​റ്റിസ് എം.ജി. ഉമ നിര്‍ദേശം നല്‍കി. കഴിഞ്ഞ ആഴ്ചവരെ വാദം കേട്ടിരുന്ന ജഡ്ജി ജസ്​റ്റിസ് മുഹമ്മദ് നവാസ് ഹൈക്കോടതിയുടെ കലബുറഗി ബെഞ്ചിലേക്കു മാറിയതിനാൽ കേസ് പുതിയ ബെഞ്ചിന് വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button