
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ വിസ്മയ എന്ന യുവതി മരണപ്പെട്ട കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം സെഷൻസ് കോടതി തള്ളി. കോവിഡ് ബാധിതനായതിനാൽ പ്രതിയെവിശദമായി ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗികരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കിരൺകുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും. കേസിൽ കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
Post Your Comments