പാലക്കാട് : ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ച എംപി രമ്യ ഹരിദാസിന്റെയും തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇവരുടെ വീഡിയോ എടുത്ത യുവാവ് തന്നെ എംപിയുടെ ഒപ്പം ഉണ്ടായിരുന്നവരും കൈയ്യേറ്റം ചെയ്തു എന്ന ആരോപണവുമായി രംഗത്തെത്തിയതോടെ സംഭവം കൂടുതൽ വിവാദത്തിലായി. എന്നാൽ തന്റെ കൈയ്യില്‍ കയറി പിടിച്ചിട്ടാണ് യുവാവിനെ കൈയ്യേറ്റം ചെയ്തതെന്നാണ് രമ്യ ഹരിദാസ് പറഞ്ഞത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്.
കയ്യില്‍ കടന്നു പിടിച്ചു എന്നൊക്കെ പറഞ്ഞ്, സ്ത്രീത്വത്തിനും സ്ത്രീകള്‍ക്കും നേരെയുള്ള കടന്നുകയറ്റം എന്ന ക്രൈമിനെതിരായ നിയമപരിരക്ഷയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നത് ക്ഷമിക്കാനാകാത്ത തെറ്റ്. ആ ചെറുപ്പക്കാരനെ നിങ്ങളുടെ കൂടെയുള്ളവരെ കൊണ്ട് ആക്രമിപ്പിച്ചത് അതിലും വലിയ തെറ്റ്.-ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജോമോള്‍ ജോസഫിന്റെ കുറിപ്പ്:
സമൂഹത്തിന് മാതൃക ആകേണ്ടവര്‍ തെറ്റുചെയ്യുമ്ബോള്‍ ആ തെറ്റ് ചൂണ്ടി കാണിച്ച ചെറുപ്പക്കാരനോട് വൈരാഗ്യബുദ്ധിയോടെ പെരുമാറിയത് ഒന്നാമത്തെ തെറ്റ്. കയ്യില്‍ കടന്നു പിടിച്ചു എന്നൊക്കെ പറഞ്ഞ്, സ്ത്രീത്വത്തിനും സ്ത്രീകള്‍ക്കും നേരെയുള്ള കടന്നുകയറ്റം എന്ന ക്രൈമിനെതിരായ നിയമപരിരക്ഷയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നത് ക്ഷമിക്കാനാകാത്ത തെറ്റ്. ആ ചെറുപ്പക്കാരനെ നിങ്ങളുടെ കൂടെയുള്ളവരെ കൊണ്ട് ആക്രമിപ്പിച്ചത് അതിലും വലിയ തെറ്റ്.
ആ ചെറുപ്പക്കാരന്‍ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആ ചെറുപ്പക്കാരനെ പ്രോത്സാഹിപ്പിച്ചിരുന്നു എങ്കില്‍, നിങ്ങള്‍ തിരുത്തിയിരുന്നു എങ്കില്‍ അതും വലിയൊരു മാതൃക ആയി മാറിയേനെ. മറിച്ച് സ്ത്രീ സുരക്ഷക്കുള്ള നിയമം ദുരുപയോഗം ചെയ്ത്, നിങ്ങളെ തിരുത്താന്‍ ശ്രമിച്ച ചെറുപ്പക്കാരനെ സ്ത്രീ സുരക്ഷാ നിയമം ദുരുപയോഗം ചെയ്ത് പൂട്ടാന്‍ ശ്രമിച്ച നിങ്ങള്‍ ഒരു നിമിഷം പോലും ജനപ്രതിനിധി ആയി തുടരാന്‍ അര്‍ഹയല്ല.. shame on you ramya.
Post Your Comments