ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്നു ചിന്തിക്കുന്നവരാണ് നമുക്കിടയിലുള്ളവർ. എന്നാൽ, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നമ്മുടെ അന്നത്തെ എല്ലാ കാര്യങ്ങളും. ഉറക്കത്തിനു കൃത്യമായ ഒരു ടൈം ടേബിൾ ക്രമീകരിക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് ഉത്തമം.
➤ രാത്രി 10നും പുലർച്ചെ ആറിനും ഇടയിലുള്ള സമയം ഉറക്കത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്
➤ രാത്രി ഏറെ വൈകി ഉറങ്ങുന്നതും രാവിലെ വളരെ വൈകി കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതും അത്ര നല്ല ശീലമല്ല
➤ ഒരു ദിവസത്തെ പ്രവർത്തനങ്ങളെ മുഴുവൻ താളം തെറ്റിക്കുന്നതാണ് രാവിലെ നേരം വൈകി എഴുന്നേൽക്കുന്ന ശീലം
➤ പ്രായപൂർത്തിയായ ഒരു വ്യക്തി ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങിയിരിക്കണം.
➤ മനുഷ്യന്റെ ദഹനപ്രക്രിയയെ വരെ ഉറക്കം സ്വാധീനിക്കുന്നുണ്ട്
Read Also:- ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
➤ ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂർ ഉറങ്ങാത്തവരിൽ ഉദരസംബന്ധമായ അസുഖങ്ങൾ കാണപ്പെടുന്നു
➤ കൃത്യമായ വിശ്രമം ഇല്ലാത്തത് കണ്ണുകളെയും സാരമായി ബാധിക്കും
Post Your Comments