Latest NewsNewsIndia

കോവിഡ് കാലത്തും ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ ഏഴാം മാസമാണ് കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ജൂലൈ മാസത്തില്‍ 21 ദിവസത്തിനുള്ളില്‍ 45 ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയിലുണ്ടായത്.

Also Read: താലിബാന്ൻ ഭീകരർക്ക് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാൻ: വെളിപ്പെടുത്തലുമായി സുരക്ഷാ ഉപദേഷ്ടാവ്

ജൂലൈയില്‍ രണ്ടാം പാദം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയുടെ കയറ്റുമതി 45.13 ശതമാനം ഉയര്‍ന്ന് 22.48 ബില്ല്യണ്‍ ഡോളറിലെത്തി. പെട്രോളിയം ഉത്പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി മികച്ച രീതിയില്‍ നടന്നതാണ് ഈ നേട്ടത്തിന് കാരണം. ജൂണ്‍ മാസത്തില്‍ കയറ്റുമതി 48.3 ശതമാനമായി ഉയര്‍ന്നിരുന്നു.

മെയ് മാസത്തില്‍ കയറ്റുമതി 69.7 ശതമാനവും ഏപ്രില്‍ മാസത്തില്‍ 193.63 ശതമാനവും മാര്‍ച്ചില്‍ 60 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കോവിഡ് വ്യാപനം കാരണം വ്യാപാര രംഗത്തുണ്ടായ തിരിച്ചടിയാണ് ഈ വര്‍ധനവിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button