COVID 19KeralaNattuvarthaLatest NewsNews

പച്ചരി തിന്നുന്നവർക്ക് മനസ്സിലാകും , ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൻ്റെ കോവിഡ് പ്രതിരോധ രംഗത്തെ മികവാണ് എന്ന്

ഈ കണക്കുയര്‍ത്തിപ്പിടിച്ച് എതിരാളികള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അപഹസിച്ചേക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും പരിഹസിച്ച് ബിജെപി വാക്താവ് സന്ദീപ് വാര്യര്‍. കേരളത്തില്‍ ടെസ്റ്റ് ചെയ്യുന്ന നൂറില്‍ 11.91 % പേര്‍ക്കും കോവിഡ് പോസിറ്റീവാകുമ്പോള്‍ ദേശീയ തലത്തില്‍ അത് 2.40 % മാത്രമാണെന്നും രാജ്യത്ത് 39,097 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 18,531 പേര്‍ കേരളത്തില്‍ നിന്നാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഈ കണക്കുയര്‍ത്തിപ്പിടിച്ച് എതിരാളികള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അപഹസിച്ചേക്കാമെന്ന് സന്ദീപ് പറഞ്ഞു. എന്നാല്‍ പച്ചരി തിന്നുന്നവര്‍ക്ക് മനസ്സിലാകും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിന്റെ കോവിഡ് പ്രതിരോധ രംഗത്തെ മികവാണെന്നും സന്ദീപ് പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button