താമരശ്ശേരി: രമ്യ ഹരിദാസ് എം.പി, വി.ടി. ബല്‍റാം എന്നിവർ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ക്ഡൗൺ ദിനത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യം പകർത്തിയ യുവാവിനെ കോൺഗ്രസ് നേതാക്കൾ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ യുവാവ് തന്റെ കയ്യിൽ കടന്ന് പിടിച്ചതുകൊണ്ടാണ് പ്രവർത്തകർ പ്രതികരിച്ചതെന്നാണ് രമ്യ ഹരിദാസ് പറഞ്ഞത്.
യുവാവിനെതിരെ കേസ് നൽകുമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ യാതൊരു സംഭവവും നടന്നിട്ടില്ല എന്ന് സിസി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. ഇതേതുടർന്ന് വൻ വിമർശനങ്ങളാണ് രമ്യ ഹരിദാസിനെതിരെ ഉയർന്നുവരുന്നത്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. നാസിയ സമീർ എന്ന യുവതിയാണ് ഫേസ്ബുക്കിൽ രമ്യക്കെതിരെ പ്രതികരിക്കുന്നത്.
ഒരു സ്ത്രീക്ക് ഏറ്റവും വിലപ്പെട്ട സ്വന്തം ശരീരത്തിൽ മറ്റൊരാൾ കടന്നു പിടിച്ചു എന്ന് കള്ളം പറയുകയാണ് രമ്യ ഹരിദാസ് ചെയ്തതെന്നും ഇത് ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകൾ പോലും പറയാത്തതാണെന്നും നാസിയ പറയുന്നു. ഇത്തരത്തിൽ കള്ളം പറഞ്ഞ രമ്യയ്ക്ക് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്നും നാസിയ പറയുന്നു. താൻ ചെയ്തകുറ്റം മറ്റൊരാളിൽ ചാരി രക്ഷപെടാൻ ശ്രമിക്കുകയായിരുന്ന രമ്യയെ സിസി ടിവി ചതിച്ചു എന്നും നാസിയ പറയുന്നു. ഇത്തരത്തിലുള്ള കള്ളങ്ങൾ പറഞ്ഞ് കേരളത്തിലെ സ്ത്രീകളെക്കൂടി അപമാനിക്കരുത് എന്ന് പറഞ്ഞാണ് നാസിയ വീഡിയോ അവസാനിപ്പിക്കുന്നത്.
Post Your Comments