Latest NewsNewsIndia

കർണാടകയിലെ പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയില്ല: യെദ്യൂരപ്പയുടേത് മികച്ച പ്രവർത്തനമെന്ന് ജെ പി നദ്ദ

പനാജി: കർണാടകയിലെ പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കർണാടക മുഖ്യന്ത്രി എന്ന നിലയിൽ കർണാടകയിൽ യെദ്യൂരപ്പ നല്ല പ്രവർത്തനമാണ് നടത്തുന്നതെന്ന് ജെ പി നദ്ദ പറഞ്ഞു. ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി പദവിയിൽ നിന്നു മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ലോക്​ഡൗണ്‍ ലംഘിച്ച്‌ രമ്യ ഹരിദാസും വി.ടി. ബല്‍റാമും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍: സംഭവത്തിൽ പോലീസ് കേസെടുത്തു

‘യെദ്യൂരപ്പ അദ്ദേഹത്തിന്റേതായ രീതിയിൽ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. കർണാടക ബിജെപിയിൽ പ്രതിസന്ധിയുണ്ടെന്നത് മാദ്ധ്യമങ്ങളുടെ തോന്നലാണെന്നും ഞങ്ങൾക്ക് അങ്ങനെയൊരു കാര്യം തോന്നുന്നില്ലെന്നും’ അദ്ദേഹം വിശദമാക്കി. ഈയാഴ്ച താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് യെദ്യൂരപ്പ നേരത്തെ അറിയിച്ചിരുന്നത്. ജൂലൈ 26-ന് ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുകയാണെന്നും അതിന്റെ ആഘോഷ ചടങ്ങുകൾക്ക് ശേഷം ജെ പി നദ്ദ പറയുന്നത് എന്താണെങ്കിലും അനുസരിക്കുമെന്നുമായിരുന്നു യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നത്.

Read Also: ആഗോളതാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കടിഞ്ഞാൺ പ്രധാനമന്ത്രി ഏറ്റെടുത്തു: അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button