തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 2 ലക്ഷത്തോളം ഡോസ് വാക്സീന്‍ മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത്. 45 വയസിന് മുകളില്‍ പ്രായമുള്ള വയോധികരുള്‍പ്പടെ 28 ലക്ഷത്തിലധികം പേര്‍ ഇനിയും ആദ്യഡോസ് വാക്സീന്‍ പോലും കിട്ടാത്തവരാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം തന്ന വാക്‌സിൻ എവിടെയെന്ന ചോദ്യവുമായി ജനങ്ങൾ രംഗത്തെത്തുന്നത്.
74 ലക്ഷത്തിലധികം ആളുകൾ നിലവിൽ സംസ്ഥാനത്ത് രണ്ടാം ഡോസിന് കാത്തിരിക്കുന്നവരാണ് ഇപ്പോഴും. അതിനിടയിലാണ് പിൻവാതിൽ വഴി വാക്‌സിൻ നൽകുന്നുവെന്ന ആരോപണവും ശക്തമാകുന്നത്. സർക്കാരിന് വാക്‌സിനേഷൻ നടപടികളിൽ പാളിച്ചകൾ പറ്റിയെന്നാണ് കേരളത്തിലെ നിലവിലെ സ്ഥിതിയിൽ നിന്ന് മനസ്സിലാക്കാവുന്നത്.
വടക്കന്‍ ജില്ലകളിലാണ് വാക്സിന്‍ ക്ഷാമം കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് പുറമെ തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 70 ശതമാനത്തിന് താഴെ ആളുകള്‍ക്കാണ് ആദ്യഡോസ് വാക്സീന്‍ കിട്ടിയത്. സംസ്ഥാനത്താകെ 75 ശതമാനം പേര്‍ക്ക് വാക്സീന്‍ ലഭിച്ചപ്പോഴാണ് ഈ ജില്ലകളില്‍ പിന്നോക്കം പോയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സ്വന്തമായി രജിസ്റ്റർ ചെയ്ത് സ്ലോട്ട് കിട്ടാത്തവരാണ് ഒട്ടുമിക്ക ആളുകളും. ആദ്യ ഡോസ് പണം കൊടുത്ത് എടുക്കാമെന്ന് വച്ചാൽ അതിനും സാഹചര്യമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.
Post Your Comments