ലഖ്‌നൗ: വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരം സ്വാന്തമാക്കാൻ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആദിത്യനാഥിന് വേണ്ടി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് നിലവിലെ എംഎല്‍എയായ വേദ് പ്രകാശ് ഗുപ്ത അറിയിച്ചതായും സൂചന.
‘മുഖ്യമന്ത്രി മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് അയോധ്യ. എന്നാല്‍, ഓരോരുത്തരും എവിടെ മത്സരിക്കണം എന്നകാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. യോഗി അയോധ്യയില്‍നിന്ന് മത്സരിച്ചാല്‍ അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്തും. യുപിയില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും’ – വേദ് പ്രകാശ് ഗുപ്ത പറഞ്ഞതായി ഇന്ത്യ ടുഡെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സമഗ്രമായ പ്രവര്‍ത്തന പരിപാടികളാണ് യുപിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ആദിത്യനാഥ് അയോധ്യയില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്
Post Your Comments