തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് കീഴിലെ പ്രവർത്തികളുടെ ബിൽ മാറി കരാറുകാർക്ക് തുക അനുവദിക്കുവാൻ എൻജിനീയറിങ് വിഭാഗത്തിലെ ജില്ലാതല ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അധികാരം നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ.
നിലവിൽ തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർക്ക് ആയിരുന്നു ഇതിന് അധികാരം ഉണ്ടായിരുന്നത്. ചീഫ് എഞ്ചിനീയറുടെ ഓഫീസിലെ ജോലികൾക്ക് പുറമെ, സിഎംഎൽആർആർപി പ്രവൃത്തികളുടെ ബിൽ തുക കരാറുകാർക്ക് നേരിട്ട് അനുവദിക്കുന്ന പ്രവർത്തനങ്ങളുടെ ചുമതല കൂടി നിർവഹിക്കേണ്ടിവരുന്നത് കാലതാമസമുണ്ടാക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.
ബില്ലുകൾ മാറി നൽകുന്നതിൽ കാലതാമസം നേരിടുന്നത് ഒഴിവാക്കുന്നതിനായാണ് കരാറുകാർക്ക് തുക അനുവദിക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിലെ ജില്ലാതല ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അനുവദിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.
Post Your Comments