മലപ്പുറം: കോവിഡ് രണ്ടാം തരംഗം ജനജീവിതത്തെ തച്ചുടയ്ക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അടച്ചും തുറന്നും പിന്നെയും അടച്ചും മാറിമറിഞ്ഞ് തുടരുന്ന കോവിഡ് പ്രതിരോധ നടപടികള്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. ബാധ്യതകൾക്ക് മേൽ ബാധ്യതകളിലൂടെ കടന്നുപോകുന്ന സാധാരണക്കാരനെയാണ് കോവിഡ് രണ്ടാം തരംഗം കൂടുതലായി ബാധിച്ചിരിക്കുന്നത്.
ഓരോ ദിവസവും പ്രവചനാതീതമായി മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ് കോവിഡ് നിരക്ക്. കണക്കുകളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരടക്കം ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ നിലവിലെ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.
അടച്ചിടലുകൾ കൊണ്ട് ടി പി ആർ കുറയാത്തത് തന്നെയാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. വാക്‌സിനേഷനിലെ പോരായ്മകളും ലഭ്യതക്കുറവും വലിയ തോതിൽ സംസ്ഥാനത്ത് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അധികരിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം തരംഗ ഭീഷണി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനാകാതെ സർക്കാർ പ്രതിസന്ധിയിലാവുകയാണ്.
Post Your Comments