ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 45 കോടി കടന്നു. ഇതുവരെ 45,37,70,580 ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത്.
ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം പാഴായതുള്‍പ്പടെ 42,08,32,021 ഡോസുകളാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്. 11,79,010 വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ കൈമാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 3.29 കോടിയിലധികം (3,29,38,559) ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് പിന്തുണ നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ 75% വാക്‌സിന്‍ ഡോസുകള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് സംഭരിച്ച ശേഷം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്.
Post Your Comments