Life Style

വീട്ടിലെ ഷോക്കടിപ്പിക്കുന്ന കറന്റ് ബില്‍ കുറയ്ക്കണോ? ചില പൊടിക്കൈകള്‍ ഇതാ

കറന്റ് ബില്‍ ഇടയ്ക്കിടെ കൂടുന്നത് പലപ്പോഴും കുടുംബ ബജറ്റ് താളം തെറ്റിക്കാറുണ്ട്. എന്നാല്‍, അത്യാവശ്യ കാര്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. എന്നാല്‍, ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ കറന്റ് ബില്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്ന് അവയുടെ പ്ലഗ് വേര്‍പ്പെടുത്തിവയ്ക്കുകയുമാണ്. കംപ്യൂട്ടര്‍, ടിവി എന്നിവയുടെ ഉപയോഗം കഴിഞ്ഞാല്‍ പവര്‍ ബട്ടണ്‍ ഓഫ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. പ്ലഗ് പോയിന്റിലെ സ്വിച്ച് ഓഫ് ചെയ്യുക തന്നെ വേണം.

ദിവസവും വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന പ്രവണത നല്ലതല്ല. അത് വൈദ്യുതി ഉപയോഗം ഭീമമായ രീതിയില്‍ വര്‍ധിപ്പിക്കും. ആഴ്ചയിലോ രണ്ടാഴ്ചയില്‍ ഒരിക്കലോ വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിട്ട ശേഷം എടുത്തുവയ്ക്കുക. അതിനുശേഷം ആവശ്യാനുസരണം ഉപയോഗിക്കുക. ഒറ്റയടിക്ക് കുറേയേറെ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതാണ് വൈദ്യുതി ലാഭിക്കാന്‍ നല്ലത്. ഫാന്‍ ഉപയോഗം കറന്റ് ബില്‍ അതിവേഗം വര്‍ധിപ്പിക്കുമെന്ന കാര്യം മനസിലാക്കുക. ഫാന്‍ ഉപയോഗം നിയന്ത്രിക്കാന്‍ പഠിച്ചാല്‍ വൈദ്യുതി ബില്ലും കുറയ്ക്കാം. വീട്ടിലെ ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ മോട്ടര്‍ ഉപയോഗിക്കുന്നതിലും അതീവ ശ്രദ്ധ വേണം. വൈകിട്ട് ആറിന് മുന്‍പ് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ് ഉചിതം. രാത്രി സമയങ്ങളില്‍ മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത് വൈദ്യുതി വിനിയോഗം കൂട്ടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button