ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നമ്മുടെ കായികതാരങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളത്തെ കാർഗിൽ വിജയ് ദിവസത്തിൽ രാജ്യത്തിന് അഭിമാനമുണ്ടാക്കാൻ വേണ്ടി ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒപ്പം കാർഗിൽ യുദ്ധത്തെക്കുറിച്ച് വായിക്കാനും ധീരയോദ്ധാക്കളെ ഓർമ്മിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ മൻ കി ബാത്തിൽ സന്ദേശങ്ങളും നിർദ്ദേശങ്ങളും അയയ്ക്കുന്നതിൽ 75 ശതമാനവും 35 വയസിന് താഴെയുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. അതിനർത്ഥം ഇന്ത്യയിലെ യുവാക്കളുടെ കാഴ്ചപ്പാടുകളിലൂടെയാണ് മൻ കി ബാത്ത് മുന്നോട്ടുപോകുന്നത് എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also : ഐ.എന്‍.എല്‍ യോഗം പിരിച്ചുവിട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍: ഒടുവിൽ നടുറോഡില്‍ കൂട്ടത്തല്ല്
വോക്കൽ ഫോർ ലോക്കൽ പോലുള്ളവയിലൂടെ നമ്മുടെ രാജ്യത്തെ കൂടുതൽ ശക്തിയോടെ കെട്ടിപ്പടുക്കാൻ നമുക്ക് കഴിയും. പ്രാദേശിക സംരംഭകർ, കലാകാരന്മാർ, കരകൗശല വിദഗ്ദ്ധർ, നെയ്ത്തുകാർ എന്നിവരെ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments