തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. മുന്‍മന്ത്രി ഉള്‍പ്പടെ രണ്ട് നേതാക്കള്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. എസി മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്നും,സംസ്ഥാന നേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. സഹകരണബാങ്കിലെ തട്ടിപ്പ് കേരള രാഷ്ട്രീയത്തിൽത്തന്നെ വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്.
ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സംഭവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ മന്ത്രിമാരായ എസി മൊയ്തീനും ബേബി ജോണിനും വീഴ്ചയുണ്ടായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഗുരുതര പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും ഉടൻ തന്നെ നടപടികൾ കൈക്കൊള്ളണമെന്നുമാണ് പാർട്ടി നേതൃത്വങ്ങളിൽ നിന്നും ഉയർന്നു കേൾക്കുന്നത്.
സംസ്ഥാനത്തെ സഹകരണ മേഖലയിലെ 90 ശതമാനം ബാങ്കുകളും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. സിപിഎം ഭരിക്കുന്ന മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടി തലത്തില്‍ സൂക്ഷ്‌മ പരിശോധനയും ജാഗ്രതയും ഉറപ്പാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വലിയ തോതിലുള്ള വിമർശനമാണ് ബാങ്ക് തട്ടിപ്പിൽ സി പി എമ്മിനെതിരെ ഉയർന്നു കേൾക്കുന്നത്. ഇനിയും കൂടുതൽ നേതാക്കൾക്ക് പിഴവ് സംഭവിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments