തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും കോവിഡ് പ്രതിരോധത്തിൽ കേരളം നമ്പർ വൺ ആണെന്ന് തള്ളുന്ന ഇടതുപക്ഷ സർക്കാരിനെ പരിഹസിച്ച് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണെന്ന് കണക്കുകൾ സഹിതം അദ്ദേഹം വ്യക്തമാക്കി.
Read Also : പ്രവാസികൾ തൊഴിൽരഹിതരായി നാട്ടിലേക്ക് : സാമ്പത്തിക മേഖലയിൽ ഉണ്ടാകാൻ പോകുന്നത് കനത്ത ആഘാതം
‘കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ 11.91 % പേർക്കും കോവിഡ് പോസിറ്റീവാകുമ്പോൾ ദേശീയ തലത്തിൽ അത് 2.40 % മാത്രമാണ് . രാജ്യത്ത് 39,097 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 18,531 പേർ കേരളത്തിൽ നിന്നാണ്’, ബിജെപി വക്താവ് സന്ദീപ് ജി വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘എതിരാളികൾ ഒരു പക്ഷേ ഈ കണക്കുയർത്തിപ്പിടിച്ച് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അപഹസിച്ചേക്കാം . പക്ഷേ പച്ചരി തിന്നുന്നവർക്ക് മനസ്സിലാകും , ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൻ്റെ കോവിഡ് പ്രതിരോധ രംഗത്തെ മികവാണ് എന്ന്’, സന്ദീപ് ജി വാര്യർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ 11.91 % പേർക്കും കോവിഡ് പോസിറ്റീവാകുമ്പോൾ ദേശീയ തലത്തിൽ അത് 2.40 % മാത്രമാണ് . രാജ്യത്ത് 39,097 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 18,531 പേർ കേരളത്തിൽ നിന്നാണ്.
എതിരാളികൾ ഒരു പക്ഷേ ഈ കണക്കുയർത്തിപ്പിടിച്ച് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അപഹസിച്ചേക്കാം . പക്ഷേ പച്ചരി തിന്നുന്നവർക്ക് മനസ്സിലാകും , ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൻ്റെ കോവിഡ് പ്രതിരോധ രംഗത്തെ മികവാണ് എന്ന് .
കോട്ടകെട്ടിയതു കൊണ്ട് കേരളം രക്ഷപ്പെട്ടു .
https://www.facebook.com/Sandeepvarierbjp/posts/5857189417656109
Post Your Comments