മുംബൈ: മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 112 ആയി. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. നൂറോളംപേരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. സാംഗ്ളി ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. ഇവിടുത്തെ റോഡുകളില്‍ വലുതും ചെറുതുമായ നിരവധി വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവയ്ക്കുള്ളില്‍ ആളുകള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. നിരവധി വീടുകളും തകര്‍ന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുരെ 1,35,000 പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നത്. മഴമൂലം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
Read Also : ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
മഴയ്ക്ക് അല്പ്പശമനം ഉണ്ടായതിനാല്‍ നദികളിലെ ജലനിരപ്പ് കുറയുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പല നദികളും ഇപ്പോഴും അപകട രേഖയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. റായ്ഗഡ്, രത്നഗിരി, സതാര ജില്ലകളില്‍ കാണാതായവര്‍ക്കായി ശനിയാഴ്ച ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ നടത്തി. എത്രപേരെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ അംഗങ്ങളെ സംസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്. ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Post Your Comments