ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരമാണ് മീരാബായി ചാനു. ഇനി പോയൊരു പിസ കഴിക്കണമെന്നായിരുന്നു ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ശേഷം മീരബായി ചാനു നടത്തിയ ആദ്യ പ്രതികരണം.
സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ മീരാബായി ചാനുവിന്റെ വാക്കുകൾ ഏറെ വൈറലായിരുന്നു. വിജയത്തിന് പിന്നാലെ എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മീരബായി ഇക്കാര്യം വ്യക്തമാക്കിയത്. മീരാബായിക്ക് ജീവിത കാലം മുഴുവനും പിസ സൗജന്യമായി കഴിക്കാമെന്നാണ് ഡോമിനോസ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഡോമിനോസ് ഇക്കാര്യം അറിയിച്ചത്.
ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം മാറ്റിവെച്ച് ടോക്കിയോ ഒളിമ്പിക്‌സിന് വേണ്ടി കഠിനമായ പരീശീലനത്തിലായിരുന്നു ഇതുവരെ മീരാബായ് ചാനു. നീണ്ട നാളത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് മീരാബായ് ചാനു രാജ്യത്തിന് അഭിമാനമായി മാറിയത്.
മീരാഭായ് ചാനുവിന് മണിപ്പൂർ സർക്കാർ ഒരു കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മണിപ്പൂർ മുഖ്യമന്ത്രി ഭിരേൻ സിംഗാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
Read Also: കെഎസ്‌യുവിനെ ‘തൊട്ടാല്‍’ ചെറുക്കും: എസ്‌എഫ്‌ഐയ്ക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
Post Your Comments