Latest NewsKeralaNattuvarthaNews

വാക്സിൻ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ ആക്രമിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് സിപിഎം നേതാക്കൾ

വാക്സിൻ കൂടുതൽ ഉണ്ടെന്ന ധാരണയിലാണ് ഡോക്ടർക്കെതിരായ അനിഷ്ട സംഭവങ്ങൾ നടന്നത്

ആലപ്പുഴ: വാക്സിൻ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ ആക്രമിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് സിപിഎം നേതാക്കൾ. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം വിശദീകരണം ചോദിച്ചിരുന്നു. വാക്സിൻ കൂടുതൽ ഉണ്ടെന്ന ധാരണയിലാണ് ഡോക്ടർക്കെതിരായ അനിഷ്ട സംഭവങ്ങൾ നടന്നതെന്നാണ് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദിന്റെ വിശദീകരണം. കോവിഡ് വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍ക്ക് സി പി എം നേതാക്കളില്‍ നിന്ന് മര്‍ദ്ദനമേറ്റത് വിവാദമായിരുന്നു.

കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്ര ബോസിനാണ് മര്‍ദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി രഘുവരന്‍, ഉള്‍പ്പടെ മൂന്ന് സി പി എം നേതാക്കള്‍ക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തിരുന്നു.

ക്രമവിരുദ്ധമായി വാക്സിൻ നല്‍കാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് എം സി പ്രസാദ് വൈകിട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവര്‍ക്കൊപ്പമെത്തി മർദിക്കുകയായിരുന്നു എന്നാണ് മർദ്ദനമേറ്റ ഡോക്ടര്‍ ശരത്ചന്ദ്ര ബോസിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button