COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതീവരൂക്ഷം : സ്ലോട്ടുകൾ കിട്ടുന്നില്ലെന്ന് വ്യാപക പരാതി

തിരുവനന്തപുരം : സംസ്ഥാനത്ത്  കോവിഡ് വാക്സിൻ ക്ഷാമം അതീവരൂക്ഷമെന്ന് റിപ്പോർട്ട്. 45 വയസിന് മുകളിൽ പ്രായമുള്ള വയോധികരുൾപ്പടെ 28 ലക്ഷത്തിലധികം പേർ ഇനിയും ആദ്യഡോസ് വാക്സീൻ പോലും കിട്ടാത്തവരാണ്. സംസ്ഥാനത്ത് 74 ലക്ഷത്തിലധികം പേർ രണ്ടാം ഡോസിനായി കാത്തിരിക്കുന്നു. ഇന്നത്തേക്കുള്ള 2 ലക്ഷത്തോളം ഡോസ് വാക്സിൻ മാത്രമാണ് നിലവിൽ സ്റ്റോക്കുള്ളത്. വാക്സിൻ സ്ലോട്ടുകൾ കിട്ടുന്നില്ലെന്ന് വ്യാപകമായി പരാതികൾ ഉയരുന്നുണ്ട്.

Read Also : സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ മുപ്പതിനായിരം വരെ എത്തിയേക്കും : മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍ 

സംസ്ഥാനത്താകെ 75 ശതമാനം പേർക്ക് വാക്സിൻ ലഭിച്ചപ്പോൾ കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് പുറമെ തൃശൂർ, ആലപ്പുഴ ജില്ലകളിൽ 70 ശതമാനത്തിന് താഴെ ആളുകൾക്കാണ് ആദ്യഡോസ് വാക്സീൻ കിട്ടിയത്. സംസ്ഥാനത്താകെ 35 ശതമാനം പേർക്ക് രണ്ടാംഡോസ് കിട്ടിയപ്പോൾ, മലപ്പുറത്ത് 25 ശതമാനം പേർക്ക് മാത്രമേ കിട്ടിയുള്ളൂ. കൊവിഡിനുള്ള ഏക ആയുധമായ വാക്സിൻ കിട്ടുന്നതിൽ പിറകിലായിപ്പോയ ഇതേ വടക്കൻ ജില്ലകളിലാണ് ഇന്ന് ഏറ്റവുമധികം രോഗികളും ട്രിപ്പിൾലോക്ക്ഡൗൺ പ്രദേശങ്ങളുമുള്ളത്.

അതേസമയം സംസ്ഥാനത്ത് ജാഗ്രത കൈവിട്ടാല്‍ പ്രതിദിന കേസുകള്‍ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കുമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നൽകുന്നു. സിറോ സര്‍വ്വേ പ്രകാരം 55 ശതമാനം പേര്‍ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സീറോ സര്‍വ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button