ആലപ്പുഴ : കുട്ടനാട്ടില്‍ കോവിഡ് വാക്സിൻ വിതരണത്തിനിടെ ഡോക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്ര ബോസിനെയാണ് സിപിഎം നേതാക്കൾ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എം സി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. മിച്ചമുള്ള വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിച്ചെന്നും ഡോക്ടര്‍ പറയുന്നു. അതേസമയം വാക്‌സിൻ വിതരണം താമസിച്ചതില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം സി പ്രസാദ് പറഞ്ഞു.
Post Your Comments