KeralaLatest NewsNews

‘ശ്രീ കിറ്റപ്പന്‍ ഈ വീടിന്റെ ഐശ്വര്യം’: ഫ്‌ളക്‌സിന് പിന്നാലെ കേരളത്തിന്റെ ദൈവത്തിന് ട്രോളിന്റെ പെരുമഴ

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു.

തിരുവനന്തപുരം: കേരളത്തിന്റെ ദൈവത്തിന് ട്രോളിന്റെ പെരുമഴ. പച്ചീരി മഹാവിഷ്ണു ക്ഷേത്ര മതിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സ് താഴെ ‘കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പ് സ്ഥാപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു’വെന്ന് ഫ്‌ളക്സില്‍ എഴുതിയിരിക്കുന്നത്. ക്ഷേത്ര മതിലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് മേല്‍ സ്ഥാപിച്ച ഫ്‌ള്ക്‌സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ് വൈറലായതോടെ ട്രോളന്മാരും പണി തുടങ്ങി.

Read Also: അഴിമതി വെച്ചുപൊറുപ്പിക്കില്ല: ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ലെന്ന് മന്ത്രി

ചില ട്രോളുകൾ ഇങ്ങനെ…

‘അന്നം തരുന്നത് കര്‍ഷകരല്ലേ, അപ്പോ അവരല്ലേ ദൈവം എന്ന് ചോദിക്കുന്ന കുട്ടിയോട് കിറ്റ് തന്നത് നിന്റെ അപ്പൂപ്പനാണോ’ എന്ന് ചോദിക്കുന്ന ചിത്രവും ‘ദൈവം തന്ന നിധിയേ’ എന്ന ക്യാപ്ക്ഷനോട് ഭക്ഷ്യ കിറ്റിന്റെ ചിത്രം പങ്കുവെക്കുന്നതടക്കമുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഭൗതിക വാദം എന്ന പ്രത്യയശാസ്ത്രത്തിന്റെ അന്തഃസത്തയില്‍ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളിലേക്ക് കടന്നു ചെല്ലാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം നിരീശ്വരവാദികള്‍ എന്ന പ്രചാരണമായിരുന്നുവെന്നും പരിശോധിച്ചാല്‍ മതിയാവും എന്ന് മുമ്പ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതിന്റെ പത്രക്കട്ടിംഗിനൊപ്പം വെച്ചാണ് ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നമ്മുടെ നാട് ഇതെങ്ങോട്ടേക്കാണ് പോകുന്നതെന്നും ഫേസ്ബുക്കിലെ സിപിഐമ്മുകാര്‍ ഗ്രൗണ്ട് ലെവലിലേക്ക് ഇറങ്ങി എന്ന് തോന്നുന്നു തുടങ്ങിയ പരിഹാസമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button