കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ ടി20 പരമ്പര നേടി മാനംകാക്കനാകും ആതിഥേയരായ ശ്രീലങ്ക ഇറങ്ങുക. ഇന്ത്യൻ സമയം വൈകീട്ട് എട്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സോണി ചാനലുകളിൽ മത്സരം തത്സമയം കാണാനാവും.
ശ്രീലങ്കക്കെതിരായ ആദ്യ ടി20യിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ ഇന്ത്യക്കായി അരങ്ങേറുമെന്നാണ് റിപ്പോർട്ട്. നായകൻ ശിഖർ ധവാനൊപ്പം ദേവ്ദത്ത് ഓപ്പണറായി ഇറങ്ങിയേക്കാം. പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് പകരക്കാരനായി അയക്കാൻ തീരുമാനിച്ചിരിക്കുന്നതും ദേവ്ദത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.
Read Also:- നഖത്തിൽ വെള്ളപ്പാടുകൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക!
വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് അവസരത്തിനായി കാത്തുനിൽക്കുന്നത്. രണ്ടുപേരും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നതിനാൽ ആരാവും പ്ലേയിങ് ഇലവനിൽ ഇടംനേടുക എന്നത് പ്രവചനാതീതമാണ്. മൂന്നു പേസർമാരെ ഉൾപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചാൽ അരങ്ങേറ്റത്തിൽ രണ്ട് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ചേതൻ സക്കരിയയ്ക്ക് ടീമിൽ ഇടം ലഭിച്ചേക്കാം.
Post Your Comments