Latest NewsNewsIndia

അയൽരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ: 200 ടൺ ഓക്‌സിജനുമായി ബംഗ്ലാദേശിലേക്ക് ട്രെയിൽ പുറപ്പെട്ടു

ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് ട്രെയിൻ മാർഗം ഓക്‌സിജൻ അയച്ച് ഇന്ത്യ. 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്‌സിജനും വഹിച്ചുകൊണ്ടുള്ള ഓക്‌സിജൻ എക്‌സ്പ്രസ് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു. ഇതാദ്യമായാണ് രാജ്യത്ത് നിന്നും ഓക്‌സിജനുമായി വിദേശ രാജ്യത്തേക്ക് ട്രെയിൻ സർവ്വീസ് നടത്തുന്നത്. ട്രെയിൻ യാത്ര ആരംഭിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. പത്ത് കണ്ടെയ്‌നറുകളിലായാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് ഓക്‌സിജൻ അയക്കുന്നത്.

Read Also: ‘റൂമിന്റെ വാതിലും സ്വിച്ച്‌ ബോര്‍ഡും നശിപ്പിച്ചു, മഠത്തില്‍ ജീവിക്കാനാവുന്നില്ല’: സിസ്റ്റര്‍ ലൂസി നിരാഹാരത്തില്‍

സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ചക്രധർപൂർ ഡിവിഷനിലെ ടാറ്റയിൽ നിന്നാണ് ബംഗ്ലാദേശിലെ ബെനാപോളിലേക്ക് ഓക്‌സിജൻ എക്‌സ്പ്രസ് പുറപ്പെട്ടത്. 2021 ഏപ്രിൽ 24 ന് രാജ്യത്ത് തുടക്കം കുറിച്ച ഓക്‌സിജൻ എക്‌സ്പ്രസ് 15 സംസ്ഥാനങ്ങളിലേക്ക് 35,000 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനാണ് വിതരണം ചെയ്തത്.

Read Also: ഗ്യാസ് മണം അറിയിക്കാന്‍ അയല്‍വാസി വാതിലില്‍ മുട്ടി, സ്വിച്ചിട്ടപ്പോൾ നടന്ന സ്ഫോടനത്തിൽ കുടുംബം ഒന്നാകെ കത്തിയെരിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button