വയനാട്: മഠത്തിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠം അധികൃതരുടെ ഉപദ്രവം മൂലം മഠത്തില്‍ ജീവിക്കാനാവുന്നില്ലെന്നും മഠം ജീവനക്കാര്‍ നശിപ്പിച്ച റൂമിന്റെ വാതിലും സ്വിച്ച് ബോര്‍ഡും നന്നാക്കാത്തതിനാല്‍ താമസയോഗ്യമല്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. ‘പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ല. പരാതിയില്‍ പരിഹാരം കാണുംവരെ മഠത്തിന് മുന്നില്‍ നിരാഹാരമിരിക്കും’- സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ ലൂസി വയനാട് കാരക്കാമലയിലെ മഠത്തില്‍ തിരിച്ചെത്തിയത്. സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് ഇറക്കിവിടാന്‍ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം മഠത്തില്‍ പൊലീസ് സുരക്ഷ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.
Read Also: അഴിമതി വെച്ചുപൊറുപ്പിക്കില്ല: ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ലെന്ന് മന്ത്രി
സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയെ ആദ്യം സഭയില്‍ നിന്നും പിന്നീട് മഠത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. പുറത്താക്കലിനെതിരെ ലൂസി കളപ്പുരക്കല്‍ സമര്‍പ്പിച്ച രണ്ടു അപ്പീലുകള്‍ വത്തിക്കാനും തള്ളിയിരുന്നു. എന്നാല്‍ മൂന്നാമതൊരു അപ്പീലിനുകൂടി അവസരമുണ്ടെന്ന് വ്യക്തമാക്കിയ സിസ്റ്റര്‍ മഠത്തില്‍ത്തന്നെ തുടരുകയാണ്.
Post Your Comments