ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്. വേണ്ടി വന്നാല്‍ തങ്ങളെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് അറിയാമെന്ന് ടിക്കായത് വ്യക്തമാക്കി. ഇന്ത്യയുടെ ആത്മാവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ കര്‍ഷകരെ ഒന്നിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബധിതരും മൂകരുമായ സര്‍ക്കാരിനെ ഉണര്‍ത്താന്‍ കിസാന്‍ പാര്‍ലമെന്റിന് കഴിഞ്ഞു. പാര്‍ലമെന്റ് എങ്ങനെ നടത്താമെന്നും അവഗണിക്കുന്നവര്‍ക്ക് ഒരു പാഠം പഠിപ്പിക്കാനും കര്‍ഷകന് അറിയാം. ആരും അത് മറക്കരുത്’. രാകേഷ് ടിക്കായത് ട്വിറ്ററില്‍ പറഞ്ഞു. പാര്‍ലമെന്റിനടുത്ത് കര്‍ഷകർ നടത്തുന്ന പ്രതിഷേധത്തിന്റെ മൂന്നാം ദിവസമാണ് ടിക്കായത്തിന്റെ പ്രതികരണം.
Post Your Comments