
ചെന്നൈ : അഴിമതി ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ നേതാവും മുന്‍ ഗതാഗത മന്ത്രിയുമായ എം.ആര്‍ വിജയഭാസ്‌കറിന്റെ വീടുകളില്‍ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളിലാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. വ്യാഴാഴ്ച രാവിലെ ഏഴ്മുതല്‍കരൂര്‍ ആണ്ടാള്‍ കോവില്‍ ശെല്‍വന്‍ നഗര്‍, ചെന്നൈ രാജാ അണ്ണാമലൈപുരം, ഗ്രീന്‍വേസ്‌റോഡിലെ അപ്പാര്‍ട്ടമെന്റ് തുടങ്ങിയ ഇടങ്ങളിലെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന നടന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും നടന്ന റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ്‌വിവരം.
അതേസമയം റെയ്ഡ് രാഷട്രീയ പ്രേരിതമാണെന്ന് അണ്ണാ ഡി.എം.കെ നേതാക്കളായ ഒ.പന്നീര്‍ശെല്‍വം, എടപ്പാടി പളനിസാമി എന്നിവര്‍ ആരോപിച്ചു.
Post Your Comments