കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇന്നിറങ്ങും. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ചില മാറ്റങ്ങളോടെയാകും ടീം ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസൺ പരിക്ക് മാറി ആദ്യ ഇലവനിൽ കളിക്കുമെന്നാണ് റിപ്പോർട്ട്. ഇഷാൻ കിഷൻ കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയപ്പോൾ വിക്കറ്റിന് പിന്നിൽ സഞ്ജുവിന് സ്ഥാനമുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം, വലിയ നാണക്കേടിന് അരികെയാണ് ലങ്കൻ സംഘം. ഇന്ന് കൂടി തോറ്റാൽ ഈ വർഷം ശ്രീലങ്ക അടിയറവുപറഞ്ഞ ഏകദിനങ്ങളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടക്കും. ബാറ്റിംഗിലും ബൗളിങ്ങിലും മികവ് വീണ്ടെടുത്ത് ആശ്വാസ ജയം നേടാനാവും ശ്രീലങ്കയുടെ ശ്രമം. ഇന്ത്യയുടെ രണ്ടാം നിരയെന്ന് അർജുന രണതുംഗ പരിഹസിച്ചെങ്കിലും ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം ആദ്യ മത്സരത്തിൽ പ്രകടമായിരുന്നു.
എന്നാൽ വെള്ളിയാഴ്ച കൊളംബോയിൽ മഴ പെയ്താൽ ടോസിനെ ആശ്രയിച്ചിരിക്കും തീരുമാനങ്ങൾ. മഴയ്ക്ക് പുറമെ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ആദ്യ രണ്ട് ഏകദിനങ്ങളിലും മഴയെക്കുറിച്ച് പ്രവചനങ്ങൾ ഉണ്ടായിരുന്നു. അവസാന ഏകദിനം മൂന്ന് മണിക്ക് കൊളംബോയിൽ നടക്കും.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യയുടെ മെഡൽ സാധ്യത ഇനങ്ങളിൽ മൂന്നാമത് ബോക്സിങ്
ഇന്ത്യയുടെ സാധ്യത ഇലവൻ: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ഇഷാൻ കിഷൻ / സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, യുസ്‌വേന്ദ്ര ചഹൽ / വരുൺ ചക്രവർത്തി.
Post Your Comments