തൃശൂര്‍: മേലുദ്യോഗസ്ഥനെ മര്‍ദ്ദിക്കാന്‍ കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറുടെ ശ്രമം. കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അവധി നല്‍കാതിരുന്നതാണ് ജീവനക്കാരിയെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇരുവരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കി.
കെ.എസ്.ആര്‍.ടി.സി തൃശൂര്‍ ഡിപ്പോയിലാണ് പൊതുജനമധ്യത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അവധിയുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. വനിതാ കണ്ടക്ടര്‍ തല്ലാന്‍ ശ്രമിച്ചതിനിടെ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞുമാറി. ഇതോടെ വനിതാ കണ്ടക്ടര്‍ അടിതെറ്റി താഴെ വീണു. ആക്രമണത്തിനിടെ ഇന്‍സ്‌പെക്ടര്‍ ഒഴിഞ്ഞുമാറിയതുകൊണ്ടാണ് വനിതാ കണ്ടക്ടര്‍ താഴെ വീണതെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മേലുദ്യോഗസ്ഥനെ പരസ്യമായി ആക്രമിച്ചെന്നാണ് വനിതാ കണ്ടക്ടര്‍ക്കെതിരെയുള്ള കുറ്റം. വനിതാ കണ്ടക്ടറെ പ്രകോപിപ്പിച്ച് കോര്‍പ്പറേഷന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന കുറ്റമാണ് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥനെ കണ്ണൂരിലേയ്ക്കും വനിതാ കണ്ടക്ടറെ പൊന്നാനിയിലേയ്ക്കുമാണ് സ്ഥലം മാറ്റിയത്.
Post Your Comments