കൊച്ചി: വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കൃഷിയിടങ്ങളിൽ വിള നശിപ്പിക്കാൻ എത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാർ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണെമന്നും കോടതി ഉത്തരവിട്ടു.
Read Also: കരുവന്നൂരിലെ സഹകരണബാങ്കില്‍ നിന്ന് കോടികള്‍ ഒഴുകിയത് തേക്കടിയിലേയ്ക്ക്
കാട്ടുപന്നികൾ വിളകൾ നിരന്തരമായി നശിപ്പിക്കുന്നവെന്നാണ് കർഷകരുടെ പരാതി. നിലവിൽ കാട്ടുപന്നി വന്യമൃഗമായതിനാൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം അതിനെ കൊല്ലുന്നത് ശിക്ഷാർഹമാണ്. ഈ നിയമം മൂലം അവ വലിയ തോതിൽ പെറ്റു പെരുകുകയും, അവയുടെ എണ്ണം നിയന്ത്രിക്കാൻ പ്രയാസമാവുകയും ചെയ്യുന്നു. ഇതുമൂലം കൃഷിക്കാർക്ക് തങ്ങളുടെ വിളകളെ സംരക്ഷിക്കാൻ മാർഗമില്ലാതാകുന്നുവെന്നും അതിനാൽ, കാട്ടുപന്നികളെ കീടങ്ങൾ ആയി പ്രഖ്യാപിക്കണം എന്നായിരുന്നു കർഷകർ ഹർജിയിൽ ആവശ്യപ്പെട്ടത്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11(1)(b) പ്രകാരമാണ് കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടുപന്നി ശല്യം തടയുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് കോടതി അറിയിച്ചു.
Post Your Comments