COVID 19Latest NewsKeralaNattuvarthaNews

തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ല, തെറ്റുകാർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

കുറ്റവാളികൾ ഏതു പാർട്ടിയിൽപെട്ടവരായാലും സംരക്ഷിക്കില്ല

തിരുവനന്തപുരം: തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ലെന്നും തെറ്റുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുറ്റവാളികൾ ഏതു പാർട്ടിയിൽപെട്ടവരായാലും സംരക്ഷിക്കില്ലെന്നും അവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

മന്ത്രി എ.കെ ശശീന്ദ്രൻ സ്ത്രീപീഡന പരാതി ഒതുക്കാൻ ഇടപെട്ടെന്ന പരാതിക്ക് പിന്നിൽ എന്തെങ്കിലും രാഷ്ട്രീയം ഉള്ളതായി കാണുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതൊക്കെ ചീറ്റിപ്പോയില്ലേ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു.കോവിഡ് അവലോകന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button