തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാകുമാരി അലക്‌സിന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് നടിയും ട്രാന്‍സ്‌ജെന്ററുമായ അഞ്ജലി അമീര്‍. നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കാനുള്ള അവകാശം ട്രാന്‍സ്‌ജെന്റേഴ്‌സിനുമില്ലേ എന്നാണ് അഞ്ജലി ഫേസ്ബുക്കിലൂടെ സമൂഹത്തോട് ചോദിക്കുന്നത്. ട്രാന്‍സ്‌ജെന്റേഴ്‌സ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാവുന്നത് തന്നെ സമൂഹം തങ്ങളെ ഹിജഡ, ഒമ്പത് എന്നെല്ലാം വിളിച്ച് പരിഹസിക്കുന്നതിനാലാണെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
‘ഹിജഡ ,ഒന്‍പതു ,ചാന്തുപൊട്ട് ,ഒസ്സു ,രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകള്‍വിളിച്ചുനിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവര്‍ രണ്ടും കല്പിച്ചു ലിംഗമാറ്റ സര്‍ജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ …?’
Read Also: ഇമ്രാന് വേണ്ടി പിരിച്ച 15 കോടി എന്ത് ചെയ്തു? തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
കഴിഞ്ഞ ദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ അര്‍ജുന്‍ അശോകിന്റെ പിഴവാണെന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആരോപിക്കുന്നത്. മരണത്തിന് മുമ്പ് അനന്യയും സംഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
Post Your Comments