ജനീവ: കോവിഡ് -19 പ്രതിരോധ വാക്‌സിനുകളുടെ ആഗോള ഉല്‍പാദനത്തിന്റെ മുക്കാല്‍ ഭാഗവും അഞ്ച് അംഗരാജ്യങ്ങള്‍ വഹിക്കുമെന്ന് ഡബ്ല്യു.ടി.ഒ ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ ഇവാല അറിയിച്ചു. ഈ വര്‍ഷത്തെ കോവിഡ് വാക്‌സിനുകളില്‍ 75 ശതമാനവും ചൈന, ഇന്ത്യ, ജര്‍മ്മനി, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഫ്രാന്‍സ് എന്നീ അഞ്ച് ഡബ്ല്യു.ടി.ഒ അംഗരാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത് .
Read Also : ഹിമാലയൻ അതിർത്തിയിൽ ചൈനീസ് സൈനിക നീക്കം: നിയന്ത്രണരേഖയിൽ ഇന്ത്യ സൈന്യത്തെ വിന്യസിച്ചു
വാക്‌സിന്‍ വിതരണം തുല്യമായി നടക്കേണ്ടതിനാല്‍ നിര്‍മ്മാണം വിപുലീകരിച്ച് വാക്‌സിന്‍ വിതരണം പൂര്‍ണമായും സുതാര്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതെസമയം ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ജൂണില്‍ ലോകമെമ്പാടും 1.1 ബില്യണ്‍ കോവിഡ് വാക്‌സിന്‍ വിതരണം നല്‍കിയിരുന്നു. അതെസമയം ജൂണ്‍ മാസത്തില്‍ 1.1 ബില്യണ്‍ ഡോസുകളില്‍ 1.4 ശതമാനം മാത്രമാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭിച്ചത്. ആഗോള ജനസംഖ്യയുടെ 17 ശതമാനമാണ് 0.24 ശതമാനം മാത്രo താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് പോയത്.
എന്നാല്‍ വികസിത രാജ്യങ്ങളില്‍, ഓരോ 100 താമസക്കാര്‍ക്കും 94 കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ആഫ്രിക്കയില്‍ ഇത് 4.5 ശതമാനമാണ്.
Post Your Comments