ഡല്‍ഹി:പെഗാസസ് വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ എന്നിവരുടേതടക്കമുള്ള പ്രമുഖരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്ററിൽ വിശദീകരിച്ചു. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പുറത്തുവന്ന പട്ടിക വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ കോൺഗ്രസിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. ചാരപ്പണി നടത്തി പരിചയമുള്ളത് കോണ്‍ഗ്രസിനാണെന്നും 2013 ലെ പ്രിസം വിവാദത്തില്‍ ഇത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്ന് ചര്‍ച്ച ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
Post Your Comments