മാഞ്ചസ്റ്റർ: കോവിഡ് മുക്തനായ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇംഗ്ലണ്ടിൽ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു. യുകെയിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പത്ത് ദിവസത്തെ ഐസൊലേഷനു ശേഷമാണ് പന്ത് ടീമിൽ തിരിച്ചെത്തിയത്. ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷമുള്ള 20 ദിവസത്തെ ഇടവേളക്കിടെയാണ് പന്തിന് കോവിഡ് ബാധിച്ചത്.
ടീം ഹോട്ടലിന് പുറത്തു താമസിച്ച പന്ത് യൂറോ കപ്പ് കാണാനും ദന്തരോഗ ചികിത്സയ്ക്കും യാത്രകൾ നടത്തിയിരുന്നു. ഇതുവഴിയാണ് പന്തിന് കോവിഡ് പിടിപ്പെട്ടതെന്ന് കരുതപ്പെടുന്നു. ലക്ഷണങ്ങളില്ലാതിരുന്ന പന്തിന് ജൂലൈ എട്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read Also:- വെള്ളം കുടിക്കാൻ സമയം നോക്കണോ?
പന്തിനെ കൂടാതെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ് ദയാനന്ദ് ഗരാനിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗരാനിയുമായി സമ്പർക്കത്തിൽ വന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും അഭിമന്യു ഈശ്വരനും ജൂലൈ പതിനാല് മുതൽ ടീം ഹോട്ടലിൽ ഐസൊലേഷനിലാണ്. ഐസൊലേഷൻ കഴിയുന്നതുവരെ മൂവരും ഹോട്ടലിലെ അവരവരുടെ റൂമിൽ തുടരും.
Post Your Comments