ആരോഗ്യകരമായ രീതിയിൽ വെള്ളം കുടിയെ കുറിച്ച് നമ്മൾ അത്ര പരിചിതരല്ല. ദാഹിച്ചാൽ വെള്ളം കുടിക്കും. അല്ലാത്ത സമയത്ത് ഒരു തുള്ളി വെള്ളം കുടിക്കുകയുമില്ല. എന്നാൽ, അങ്ങനെ വെള്ളം കുടിക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല. ആരോഗ്യകരമായ രീതിയിൽ വെള്ളം കുടി ശീലിക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ മതി.
➤ രാവിലെ എഴുന്നേറ്റാൽ ഉടൻ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
➤ ഒറ്റയടിക്ക് വെള്ളം കുടിക്കരുത്. വളരെ സാവധാനത്തിൽ വേണം വെള്ളം കുടിക്കാൻ. ഗ്ലാസിൽ തന്നെ കുടിക്കാനും ശ്രദ്ധിക്കുക.
Read Also:- ടോക്കിയോ ഒളിമ്പിക്സിന് നാളെ തിരിതെളിയും
➤ ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് നല്ല ശീലമല്ല. ആഹാരത്തിന് അരമണിക്കൂർ മുമ്പോ ശേഷമോ ആണ് വെള്ളം കുടിക്കേണ്ടത്.
➤ കൂടുതൽ സമയം എസിയിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ വെള്ളം കുടിക്കണം.
➤ മലബന്ധമുള്ളവർ നിർബന്ധമായും ധാരാളം വെള്ളം കുടിക്കണം.
Post Your Comments