ന്യൂഡല്‍ഹി: രാജ്യത്ത് റോഡ് നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 24 മണിക്കൂറിനുള്ളില്‍ 2.5 കിലോ മീറ്റര്‍ നാലുവരിപ്പാത കോണ്‍ക്രീറ്റ് റോഡും 21 മണിക്കൂറിനുള്ളില്‍ 26 കിലോ മീറ്റര്‍ സിംഗിള്‍ ലെയ്ന്‍ ബിറ്റുമെന്‍ റോഡും നിര്‍മ്മിച്ച് ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച മാസ്‌ക് ധരിക്കാത്തത് പതിനേഴായിരത്തിലധികം പേർ
ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ പദ്ധതി വേഗത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി. നിലവില്‍ 350 കിലോ മീറ്റര്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നും 825 കിലോ മീറ്റര്‍ നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നിതിന്‍ ഗഡ്കരി ട്വീറ്റുകളും പങ്കുവെച്ചിട്ടുണ്ട്.
2023 ജനുവരിയോടെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ കോവിഡ് മൂലം നിര്‍മ്മാണ വേഗത കുറഞ്ഞിരുന്നുവെന്നും ഗഡ്കരി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ബാക്കിയുള്ള ജോലികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2,507 കിലോ മീറ്റര്‍ നീളമുള്ള ഏഴ് എക്‌സ്പ്രസ് ഹൈവേകള്‍ നിര്‍മ്മാണത്തിലാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Post Your Comments